
സ്വകാര്യ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി വനിതാ ജീവനക്കാരിയെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത ട്രാഫിക് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. റായ്പൂരിലെ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അക്രമത്തിനിരയായ ജീവനക്കാരിയും ഹോസ്റ്റലുടമയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസുകാരന്‍ ഹോസ്റ്റലിലെത്തി തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ തുടർന്നാണ് പൊലീസുകാരന് സസ്‌പെൻഷൻ നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here