കുവൈത്തില്‍ ട്രാഫിക്ക് പിഴകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍

കുവൈത്തിലെ നിരത്തുകളില്‍ സുരക്ഷാ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക്ക് പിഴകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സാങ്കേതിക കാര്യ പൊതു ഗതാഗത വകുപ്പ് അധികൃതര്‍.

Also Read: കെ എസ് പിള്ള അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് കെ.ഉണ്ണികൃഷ്ണന്

വാഹനാപകടങ്ങളില്‍ 92 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണ് ഉണ്ടാകുന്നത്. ഒരു ചെറിയ ശതമാനം മാത്രമാണ് റോഡ് പ്രശ്‌നം പോലുള്ളവ കാരണമാകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ അദ്വാനി പറഞ്ഞു. വാഹന ഡ്രൈവര്‍മാര്‍ക്കിടയിലെ അശ്രദ്ധമായ പെരുമാറ്റം തടയുന്നതിനും,ജീവന്‍ രക്ഷിക്കുന്നതിനും കര്‍ശനമായ ശിക്ഷാ നടപടികള്‍ അനിവാര്യമാണ്.

Also Read: ശക്തമായ മഴ; തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രാജ്യത്തെ ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനമാക്കി ട്രാഫിക് അപകടങ്ങളെ വിലയിരുത്തുമ്പോള്‍, അപകടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. അപകടമരണങ്ങളുടെ എണ്ണത്തില്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ഒന്നാമതുള്ള രാജ്യമാണ് കുവൈത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News