13 ദിവസത്തിൽ 15,475 ട്രാഫിക് നിയമലംഘനങ്ങൾ; നടപടികൾ ശക്തമാക്കി കുവൈറ്റ്

കുവൈറ്റിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി. മെയ് 5 മുതൽ 16 വരെ കുവൈറ്റിൽ ഉടനീളം നടത്തിയ ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളിൽ 15,475 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെയും എമർജൻസി പോലീസിന്റെയും നേതൃത്വത്തിലാണ് ട്രാഫിക് പരിശോധനാ ക്യാമ്പയിൻ നടത്തിയത്.
ഭിന്നശേഷിയുള്ളർക്കായി മാറ്റിവെച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിയമവിരുദ്ധമായി വാഹനം നിർത്തിയതിന് 33 കേസുകൾ രജിസ്റ്റർ ചെയ്തു. ട്രാഫിക് വകുപ്പ് മാത്രം 12,449 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അപകടസാധ്യതയുള്ള രീതിയിൽ വാഹനം ഓടിച്ച 53 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.

ALSO READ: കണ്ടെയ്നറിനകത്ത് ആശുപത്രി; ആരോഗ്യവും ലോജിസ്റ്റിക്‌സും ഒരുമിക്കുന്ന ആഗോള സംരംഭം ‘ഡോക്ടൂർ’ മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്സിൽ അനാവരണം ചെയ്തു

അശ്രദ്ധമായ ഡ്രൈവിംഗിന് 47 പേരെ മുൻകരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തതായും അധ്കൃതർ പറഞ്ഞു. ഗുരുതരമായ കുറ്റങ്ങൾ സംബന്ധിച്ച് 32 വാഹനങ്ങളും മൂന്ന് മോട്ടോർസൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച നാല് പേരെയും, താമസ നിയമം ലംഘിച്ച 26 പേരെയും, തിരിച്ചറിയൽ രേഖയില്ലാതെ യാത്ര ചെയ്ത 18 പേരെയും അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ തിരയുകയായിരുന്ന 43 പിടികിട്ടാപ്പുള്ളികളും അന്വേഷണ വിധേയമായ 101 വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News