കോളിങ് നെയിം പ്രസന്‍റേഷനുമായി ട്രായ്; ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

ഫോണിൽ വിളിക്കുന്ന ആളെ തിരിച്ചറിയുന്നതിനായി ട്രൂകോളറാണ് പലരും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ആപ്പ് ഫോണിലെ കോണ്‍ടാക്ട്സ് അടക്കമുള്ള എല്ലാ ഡാറ്റകളും ചോർത്തി സ്വകാര്യതക്ക് ഭീഷണിയാകാറുണ്ട്. അതേസമയം ട്രായ് യുടെ പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനുശേഷമാണ് ട്രായ് ഇത് നടപ്പിലാക്കുന്നത്.

ALSO READ:അവസാനത്തെ ആകാശം; ജയചന്ദ്രൻ എഴുതിയ കവിത

വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ട്രായ് നിര്‍ദേശിച്ചു. നിര്‍ദേശം നടപ്പിലായാല്‍ സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ആളുടെ ഫോണില്‍ തെളിയും. കോളിങ് നെയിം പ്രസന്‍റേഷൻ എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണം.

ട്രായ് നിര്‍ദേശത്തോട് ടെലികോം സേവനദാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ് നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിക്കുക ട്രൂകോളറിനാകും.

ALSO READ: പ്ലൈവുഡ് ലോറി റയില്‍വെ ട്രാക്കില്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News