മെയ്‌ 20,21,22 തിയതികളിൽ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

മെയ്‌ 20,21,22 തിയതികളില്‍ സംസ്ഥാനത്ത്‌ വിവിധ ട്രെയിനുകൾ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്(12202) – മേയ്‌ 21
ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്(12201) – മേയ്‌ 22
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) – മേയ്‌ 21
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) – മേയ്‌ 20
നിലമ്പൂര്‍-കൊച്ചുവേളി രാജറാണി എക്‌സ്പ്രസ്( 16350) – മേയ്‌ 22
കൊച്ചുവേളി-നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ്( 16349) – മേയ്‌ 21
മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344) – മേയ്‌ 22
തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് ( 16343) – മേയ്‌ 21

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്(16301) മെയ്‌ 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്(16302) മെയ്‌ 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) മെയ്‌ 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
പാലക്കാട്-എറണാകുളം മെമു(06797) മെയ്‌ 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
എറണാകുളം-പാലക്കാട് മെമു (06798) മെയ്‌ 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16128) മെയ്‌ 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) മെയ്‌ 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കപ്പെടും.
കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് ( 16306 ) മെയ്‌ 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകൾ

മെയ്‌ 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും. മെയ്‌ 21-ന് 09.15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് എക്‌സ്പ്രസ് 3 മണിക്കൂർ വൈകി 12.15 മണിക്ക് പുറപ്പെടും.
മെയ്‌ 21-ന് കൊച്ചുവേളിയിൽ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20909 കൊച്ചുവേളി – പോർബന്തർ എക്‌സ്‌പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും.
മെയ്‌ 21-ന് 2.50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും.

മെയ്‌ 22 ന് 2.25-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് 4 മണിക്കൂർ 15 മിനിറ്റ് വൈകി 6.40 ന് പുറപ്പെടും.
മെയ്‌ 22-ന് 7.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
മെയ്‌ 21-ന് ടാറ്റാനഗറിൽ നിന്ന് 05.15-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസ് 3 മണിക്കൂർ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News