ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു; ബ്രേക്കര്‍ ജാമായതെന്ന് പ്രാഥമിക നിഗമനം

തിരൂരിൽ ഓടുന്ന ട്രെയിനില്‍ തീപ്പിടുത്തം. എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. തിരൂർ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് തീപ്പിടുത്തം നടന്നത്. ട്രയിനിൻ്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയിൽ നിന്നും വൻതോതിൽ തീയും പുകയുമുയർന്നത്. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ബഹളമുണ്ടാക്കി.

ALSO READ: അട്ടിമറിനീക്കവുമായി കേന്ദ്രം; 11 വർഷമായി റെയിൽവേയിൽ റഫറണ്ടം ഇല്ല

ട്രെയിൻ നിർത്തിയോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ട്രയിനിൽ നിന്നും പുറത്തേക്ക് ചാടി. ആറോളം അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ട്രെയിൻ എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. അധിക നേരം യാത്രാ തടസം വരുത്താതെ തീ അണച്ച് അര മണികൂറിന് ശേഷം 5.20 ഓടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

ALSO READ: സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം

ട്രയിനിൻ്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിരൂർ ഡി വൈ എസ് പി കെ എം ബിജുവിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തിരൂർ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിലും പരിശോധന നടത്തിയ ശേഷമാണ് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News