സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം; റദ്ദാക്കിയ സർവീസുകൾ അറിയാം

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വിവിധ ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

റദ്ദാക്കിയ ട്രെയിനുകള്‍

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്(12201)
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466)
മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344)
ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467)
നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)

വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍

ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

സമയം പുനഃക്രമീകരിച്ച സര്‍വീസുകള്‍

മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News