ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി

ഒഡീഷയിലെ ദുംഗൂരിയിൽ നിന്ന് ബർഗാഹിലേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച രാവിലെയാണ് പാളം തെറ്റിയത്. ബർഗാഹ് ജില്ലയിലെ സംബർധാരയ്ക്ക് സമീപം ചുണ്ണാമ്പുകല്ലുമായി പോയ ഗുഡ്‌സ് ട്രെയിനിനാണ് പാളം തെറ്റിയത്. ട്രെയിനിൻ്റെ നിരവധി വാഗണുകൾ പാളം തെറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ.

also read; ഉത്തരാഖണ്ഡിൽ 80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം

ഇത് പൂർണ്ണമായും ഒരു സ്വകാര്യ സിമന്റ് കമ്പനിയുടെ നാരോ ഗേജ് സൈഡിംഗ് ആണ്. റോളിംഗ് സ്റ്റോക്ക് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും; എഞ്ചിൻ, വാഗണുകൾ, റെയിൽ പാളങ്ങൾ, (നരോ ഗേജ്) എന്നിവയുടെ പരിപാലനം കമ്പനിയുടെ ചുമതലയിലാണ് എന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ ജീവനെടുത്ത ദുരന്തത്തിന് മൂന്ന് ദിവസത്തിന്  ശേഷമാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News