വരും ദിവസങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കിൽ സമയങ്ങളിൽ ചെറിയ ചില മാറ്റങ്ങളുണ്ട്, വെറുതെ കാത്തിരുന്ന് മുഷിയേണ്ട

പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് ചില തീവണ്ടികളുടെ യാത്രാസമയത്തിൽ മാറ്റംവരുത്തി റെയിൽവേ. 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ട മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 10നും 21നും രാത്രി 11.45-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിന് പകരം മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) ഉള്ളാൽസ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും.

ALSO READ: ‘സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും’; ടെക്നോ വാലിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ ഏകദിന ശിലാപശാല സംഘടിപ്പിച്ചു

11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) ഉള്ളാൽസ്റ്റേഷനിൽ നിന്ന് രാവിലെ 5.45-ന് പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605) 14 മുതൽ 19 വരെ കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 15 മുതൽ 20വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 4.38-ന് യാത്ര പുറപ്പെടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് 16, 18, 23 തീയതികളിൽ ആലപ്പുഴ, എറണാകുളം ജങ്ഷൻ ഒഴിവാക്കി, കോട്ടയം, എറണാകുളം ടൗൺ വഴിയാകും ഓടുക എന്നും അധികൃതർ അറിയിച്ചു.

ALSO READ: വ്യാജവാർത്ത ചമച്ച കേസ്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു, സിന്ധു സൂര്യകുമാർ അടക്കം 6 പ്രതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News