
തള്ളിനിടയില്‍ കഷ്ടപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടര്‍ വഴി ടിക്കറ്റ് എടുത്തിട്ട് യാത്രയും നടന്നില്ല പൈസയും പോയി എന്ന് തോന്നിട്ടുണ്ടോ? ആ വിഷമം ഇനി വേണ്ട. പുത്തന്‍ ടെക്‌നോളികളുടെ വരവോടെ എല്ലാം ഡിജിറ്റലായി. ഇന്ന് ഓണ്‍ലൈനായി നമുക്ക് ടിക്കറ്റ് എടുക്കാം. എങ്കിലും ഇപ്പോഴും റെയില്‍വേ ടിക്കറ്റ് കൗണ്ടറിലെ തിരക്കുകള്‍ക്ക് കുറവില്ല താനും. അത്തരം സാഹചര്യത്തില്‍ യാത്ര ചെയ്യാതെ ഇരുന്നാല്‍ ഇനി പണം തിരികെ കിട്ടുമെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റെയില്‍വേ കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റ്, യാത്ര മുടങ്ങി പോയാല്‍ ഓണ്‍ലൈന്‍ വഴി റദ്ദാക്കി പൈസ തിരികെ നേടാമെന്നതാണ് പുതിയ സജ്ജീകരണം. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം റെയില്‍വേ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. തീര്‍ന്നില്ല ടോള്‍ ഫ്രീ നമ്പറായ 139ലും ഈ സൗകര്യമുണ്ടെന്ന കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കിയ ശേഷം പണം എങ്ങനെ തിരികെ കിട്ടുമെന്നല്ലേ? ഇത്തരത്തില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ പണം അതാത് യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നാണ് തിരിച്ച് വാങ്ങാന്‍ സാധിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here