സഹദും സിയയും ‘രക്ഷിതാക്കൾ’; മൂന്ന് വർഷത്തെ പോരാട്ടം വെറുതെയായില്ല, ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചു

സഹദിന്റെയും സിയയുടേയും പോരാട്ടം വെറുതെയായില്ല. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു. ട്രാൻസ്ജൻഡർ വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ ജൈവിക മാതാപിതാക്കളാണ് സഹദും സിയയും.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് അച്ഛനും അമ്മയും എന്നുള്ളത് മാറ്റി രക്ഷിതാക്കൾ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ​ഹർജിയിൽ ജനന സർട്ടിഫിക്കറ്റിൽ പരിഷ്കരണം നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ജനന സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്.

സർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നീ കോളങ്ങൾ ഒഴിവാക്കി രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്തണമെന്ന ദമ്പതികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പുതിയ സർട്ടിഫിക്കറ്റ് അനുവദിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.

ALSO READ;

ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ജൈവിക മാതാപിതാക്കളാണ് സഹദും സിയ പവലും. 2023 ഫെബ്രുവരിയിലായിരുന്നു സഹദ് കുഞ്ഞിന് ജന്മം നൽകിയത്. ട്രാൻസ് മെൻ ആയി മാറിയ സഹദും ട്രാൻസ് വുമൺ ആയി മാറിയ സിയയും തങ്ങളുടെ സ്വത്വത്തിന് അനുസരിച്ചുള്ള അംഗീകാരം രേഖകളിൽ വേണമെന്ന് തുടക്കം മുതലേ നിലപാടെടുത്തിരുന്നു.പടക്കം പൊട്ടിച്ച് നിലത്തു വീഴുന്ന ആ ചേട്ടൻ ഇവിടെയുണ്ട്; ഒടുവിൽ വൈറൽ താരത്തെ കണ്ടുമുട്ടി ബിജുക്കുട്ടൻ

സാധാരണ ജനന സർട്ടിഫിക്കറ്റുകളിൽ പ്രസവിച്ച ആളെ അമ്മ എന്നും പങ്കാളിയെ അച്ഛൻ എന്നുമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ട്രാൻസ് മെൻ ആയി ജീവിക്കുന്ന സഹദിനെ അമ്മയെന്നും സിയയെ അച്ഛനെന്നും വിളിക്കുന്നത് തങ്ങളുടെ വ്യക്തിത്വത്തെ നിഷേധിക്കുന്നതാണെന്ന് ഇവർ കോടതിയിൽ വാദിച്ചു.

കോഴിക്കോട് കോർപ്പറേഷൻ ആദ്യം ഈ ആവശ്യം നിരസിച്ചിരുന്നെങ്കിലും ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ലിംഗഭേദമില്ലാത്ത രക്ഷിതാക്കൾ എന്ന പദം ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് പത്മലക്ഷ്മിയുടെ ശക്തമായ വാദമുഖങ്ങളും കോഴിക്കോട് കോർപ്പറേഷന്റെ സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സിയയും സഹദും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News