‘അശ്ലീല സന്ദേശമയച്ചു, റേപ്പ് ചെയ്യണമെന്ന് പറഞ്ഞു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രാൻസ് യുവതി

trans women against rahul mammkkkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ പേര് രംഗത്ത്. രാഹുൽ മോശമായി പെരുമാറി എന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ട്രാൻസ് യുവതി വെളിപ്പെടുത്തി. ടെലഗ്രാമിലൂടെ ആയിരുന്നു സന്ദേശങ്ങൾ അയച്ചത്. വൺ ടൈം വാച്ചബിൾ ആയിട്ടാണ് മെസേജുകൾ അയച്ചിരുന്നത് റേപ്പ് ചെയ്യുന്നത് പോലെ തന്നെ ഉപയോഗിക്കണമെന്നും ഹൈദരാബാദിലേക്ക് വരണമെന്നും പറഞ്ഞെന്ന് ട്രാൻസ് യുവതിയായ അവന്തിക പറയുന്നു. ഇന്നും രാവിലെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും ഇവർ വെളിപ്പെടുത്തി. നിയമവശങ്ങൾ പരിശോധിച്ച ശേഷം പരാതിയുമായി മുന്നോട്ട് പോകും എന്നും ഇവർ പറഞ്ഞു.

ഇരയാരാണ് ആർക്കാണ് പരാതി എന്നതായിരുന്നു രാജി പ്രഖ്യാപന സമയത്തും രാഹുലിന്റെ പ്രതിരോധം. ധാർമികത ഉയർത്തിയാണ് രാജി എന്ന് പറഞ്ഞ രാഹുലിനെതിരെ ആണ് വീണ്ടും ഒരു വെളിപ്പെടുത്തൽ എത്തുന്നത്.

ALSO READ: രാഹുലിന് വിലക്ക്; നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ

വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പകരം അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത കൽപ്പിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതോടെ രാഹുലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും എം എൽ എ സ്ഥാനം തുടർന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News