അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധസമിതിയുടെ ശുപാർശ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി റിപ്പോർട്ടിൽ ശുപാർശ.
റിപ്പോർട്ട് കോടതി പരിഗണിക്കുകയാണ്. എന്തുകൊണ്ടാണ് പറമ്പിക്കുളം ശുപാർശ ചെയ്തതെന്നും പെരിയാർ കടുവാ സങ്കേതം പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. പറമ്പിക്കുളത്ത് ആവാസവ്യവസ്ഥ അനുകൂലമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. വെള്ളവും ഭക്ഷണവും സുലഭമാണെന്നും വിദഗ്ധ സമിതി കോടതിയെ ധരിപ്പിച്ചു. മദപ്പാടുണ്ടെങ്കിൽ പോലും കൊമ്പനെ 6 മണിക്കൂറിനുള്ളിൽ പറമ്പിക്കുളത്ത് എത്തിക്കാൻ വനം വകുപ്പ് സജ്ജമാണെന്നും കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാന ആക്രമണം ഉണ്ടായി. ചിന്നാറിനും 9 ആറിനും ഇടയിൽ ഏഴിമലയാൻ കോവിലിലാണ് ആക്രമണമുണ്ടായത്. ദേശീയ പാത നിർമ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് കെഎസ്ആർടിസി ബസ് രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel