ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിലെ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറക്കി. യോഗത്തിന് പിന്നാലെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ ഉള്ള ഓഫീസുകളില്‍ 40 ടെസ്റ്റുകളും രണ്ട് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാര്‍ ഉള്ള ഓഫീസുകളില്‍ 80 ടെസ്റ്റുകളും നടത്താം. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതി. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവല്‍ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം.

ALSO READ:ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഫോൺ കോൾ വഴിയെന്ന് സൂചന

ഗ്രൗണ്ട് നവീകരണത്തിന് പുതിയ ഡിസൈന്‍ തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഒരു മാസത്തിനുള്ളില്‍ ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശം. ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോള്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ:പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News