
വനിതാ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ട്രാൻസ് വുമൺ അനായ ബംഗാര്‍. വനിതാ കായിക താരമാകാനുള്ള ആരോഗ്യസ്ഥിതി തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ പരിശോധനാ ഫലം അവർ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ ആണ് ട്രാൻസ് വുമണായി അനായ എന്ന പേര് സ്വീകരിച്ചത്.
ഐ സി സിയും ബി സി സി ഐയും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷത്തെ ശസ്ത്രക്രിയക്ക് മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. തുടർന്ന് യു കെയിലേക്ക് താമസം മാറ്റി.
Read Also: അമേരിക്കൻ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് മൊനാങ്ക് പട്ടേൽ; തകർപ്പനടിയിൽ ഉയർന്ന സ്കോർ
ഹോര്‍മോണ്‍ തെറാപ്പി കായിക താരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയയായെന്ന് അവർ പറഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെ മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട് നടത്തിയ എട്ട് ആഴ്ച നീണ്ട ഗവേഷണത്തിലാണ് പങ്കെടുത്തത്. ശാരീരിക പ്രത്യേകതകളെല്ലാം വനിതാ കായിക താരങ്ങളുടേതിനു സമാനമാണെന്ന് പരിശോധനാ ഫലം തെളിവായി അനായ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here