അഭ്യാസപ്രകടനത്തിനിടയിൽ കയറിൽ കാലുടക്കി ട്രപ്പീസ് ആർട്ടിസ്റ്റ്; വീഡിയോ വൈറൽ

അഭ്യാസത്തിനിടയിൽ ട്രപ്പീസ് ആർട്ടിസ്റ്റിന്റെ കാലിൽ കയർ കുരുങ്ങി അപകടം. അഭ്യാസപ്രകടനത്തിനിടയിൽ കയർ കാലിൽ കുടുങ്ങി ട്രപ്പീസ് ആർട്ടിസ്റ്റ് അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഒരു സർക്കസ് കൂടാരത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ നവംബർ ഏഴിന് പോസ്റ്റ് ചെയ്തതാണെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

വീഡിയോയുടെ തുടക്കത്തിൽ അഭ്യാസ പ്രകടനത്തിനായി ഉയരത്തിൽ വലിച്ചു കെട്ടിയ ഒരു തൂണിന് മുകളിൽ ട്രപ്പീസ് കലാകാരൻ കയറി നിൽക്കുന്നതും കാണികളെ അഭിസംബോധന ചെയ്യുന്നതുമാണ് കാണാനാവുക. അയാൾക്ക് സഹായത്തിന് ഏതാനും കലാകാരന്മാർ നിലത്ത് നിൽക്കുന്നതും കാണാം. അഭ്യാസ പ്രകടനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി കലാകാരൻ കൈകൾ കൊട്ടി കാണികളെ ആവേശഭരിതരാക്കുന്നു. തുടർന്ന് ചാടാനായി ആയുന്നു. എന്നാൽ, ഒരു കയർ അദ്ദേഹത്തിന്റെ കാലിൽ ഉടക്കുകയും കലാപ്രകടനത്തിനായി സജ്ജീകരിച്ചിരുന്നു തൂണ് രണ്ടായി ഒടിയുകയും ചെയ്തു. അതോടെയാണ് അദ്ദേഹം നിലത്തേക്ക് വീണത്.

ALSO READ: ലോകകപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കി രോഹിത് ശര്‍മ്മ

വീണതിന് ശേഷം അദ്ദേഹം എഴുന്നേറ്റിരിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന് ദൃക്സാക്ഷികളായ കാണികൾ ഭയന്ന് നിലവിളിക്കുന്നതും സമീപത്തുണ്ടായിരുന്ന മറ്റ് സർക്കസ് കലാകാരന്മാർ അദ്ദേഹത്തെ രക്ഷിക്കാനായി ഓടിയെത്തുന്നതും വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News