മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്

-ayyappa-sangamam-audit-controver

മ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് നവീകരണത്തിനായി ഫർണിച്ചറുകൾ വാങ്ങിയതിനെ
മുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 20-ന് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. അതില്‍ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവും മാണെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കേന്ദ്രമന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉൾപ്പെടെ എത്തുന്ന ഗസ്റ്റ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതിനെ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങിയെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ഇത് ബോർഡിന്‍റെ സ്വത്താണ്. അത് വ്യക്തിപരമായി ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും ബോർഡ് പറഞ്ഞു.

Also read : ആഗോള അയ്യപ്പ സംഗമം: വ്യാജ പ്രചാരണങ്ങൾ തകരുന്നു; വസ്തുതകൾ അക്കമിട്ട് തെളിയിച്ച് ദേവസ്വം ബോർഡ്

ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന് ഒരു പരാമർശവും നടത്തിയിട്ടില്ല. പിന്നെ എങ്ങനെ അത്തരത്തില്‍ ഒരു വാർത്ത പ്രചരിച്ചു ?

പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 04-11-2025-ന് ദേവസ്വം കമ്മീഷണർ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മീഷണർക്ക് നൽകിയിരുന്നു. അതിലെ Part K എന്ന തലക്കെട്ടിൽ “Furniture and Miscellaneous Items for Existing Office Complex and Guest House” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതുമാണ്.

ദേവസ്വം ബോർഡിന്‍റ് ഗസ്റ്റ് ഹൗസിലേയ്ക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്‍റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്നതരത്തില്‍ ചില മാധ്യമങ്ങൾ വാര്‍ത്ത പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News