ക്രിസ്മസ് അവധിക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് വന്‍ തിരിച്ചടി; നിര്‍ണായക തീരുമാനവുമായി വിമാനകമ്പനികള്‍

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന ഒരുപാട് മലയാളികള്‍ കേരളത്തിന് പുറത്തും വിദേശത്തുമുണ്ട്. എന്നാല്‍ നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധിപ്പിച്ചു.

ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. ചില സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും.

Also Read : ‘ദേശീയ വിദ്യാഭ്യാസനയം 2020’ ഫെഡറലിസത്തിന്‍റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാൻ കേന്ദ്ര ശ്രമം: മന്ത്രി വി ശിവൻകുട്ടി

ബാക്കി 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസ് വളരെ കുറവാണ്. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക.

ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ 15നു ശേഷം തേഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് യാത്ര ബുദ്ധിമുട്ടിലാകും. അതിനാല്‍ത്തന്നെ ങെ്ഹനെ നാട്ടിലെത്തും എന്ന ആശങ്കയിലാണ് മലയാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News