പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയെ കുറിച്ച് കൂടുതല്‍ അറിയാം

jyoti-malhotra-spy

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിനും ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്തിയതിനും അറസ്റ്റിലായ ട്രാവല്‍ വ്ളോഗര്‍ ജ്യോതി റാണി എന്ന ജ്യോതി മല്‍ഹോത്രയെ കുറിച്ച് കൂടുതൽ കാര്യങ്ങളറിയാം. ചാരവൃത്തി കുറ്റം ചുമത്തി കേസെടുത്ത ആറ് പേരില്‍ ഒരാളാണ് 33കാരിയായ ജ്യോതി.

‘ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ഹരിയാനയില്‍ നിന്നുള്ളയാളാണ് ജ്യോതി മല്‍ഹോത്ര. ‘ട്രാവല്‍വിത്ത്‌ജോ1’ എന്ന അവരുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിന് 1.37 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Read Also: ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച പോസ്റ്റ്; അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അറസ്റ്റില്‍

‘നൊമാഡിക് ലിയോ ഗേള്‍. വാണ്ടറര്‍. ഹരിയാന്‍വി + പഴയ ആശയങ്ങളുള്ള പഞ്ചാബി മോഡേണ്‍ ഗേള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ബൈക്ക് റൈഡിങിലും സോളോ യാത്രയിലും അതിയായ താത്പര്യമുണ്ടെന്നാണ് അവകാശവാദം.

ഇന്ത്യയിലും പാകിസ്ഥാന്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, ചൈന എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്.

രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരുടെ പാക് കണ്ടൻ്റുകൾ ഇന്ത്യന്‍ രഹസ്യാന്വേഷകരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

രണ്ട് മാസം മുമ്പ് ലാഹോറിലെ അനാര്‍ക്കലി ബസാര്‍, കടാസ് രാജ് ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചതും പാകിസ്ഥാനിലുടനീളമുള്ള ബസ് യാത്രയും കാണിക്കുന്ന നിരവധി വീഡിയോകളും റീലുകളും പോസ്റ്റ് ചെയ്തു. ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയുടെ അടിക്കുറിപ്പ് ‘ഇഷ്‌ക് (സ്നേഹം) ലാഹോര്‍’ എന്നാണ്. കണ്ടന്റുകളിൽ ഇന്ത്യന്‍, പാകിസ്ഥാന്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങളും പാകിസ്ഥാന്‍ ഭക്ഷണരീതികളുടെ വിവരണങ്ങളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News