ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം; കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്. നേരത്തെ ഏഴ് യാത്രാ കപ്പലുകൾ സർവ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ ഒരു യാത്രാ കപ്പൽ മാത്രമാണ് ലക്ഷദ്വീപിലേയ്ക്കുള്ളതെന്ന് ഡോ ജോൺബ്രിട്ടാസ് എംപിയുടെ കത്തിൽ ചൂണ്ടിക്കാട്ടി.

ALSO READ: തേന്‍ നുകരാം പണം നേടാം; ബോധവത്ക്കരണവുമായി വിദ്യാര്‍ഥികള്‍

ലക്ഷദ്വീപിലെ ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് കപ്പൽ സർവീസുകളെയാണ്. ഇതിലെ ഗണ്യമായ കുറവ് കാരണം പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്രാ ദുരിതമാണ് അവിടുത്തെ നിവാസികൾ അനുഭവിക്കുന്നത്. സർവീസ് നടത്തുന്ന ഏക കപ്പൽ തന്നെ സമയക്രമം പാലിക്കുകയും ചെയ്യുന്നില്ല. മുൻകൂർ ബുക്കിംഗ് സൗകര്യമുള്ള കുറച്ച് വിമാന സർവീസുകൾ ലക്ഷദ്വീപിലേക്കുണ്ട്. പക്ഷേ, ഉയർന്ന യാത്രാ നിരക്ക് കാരണം വിമാനയാത്ര ലക്ഷദ്വീപ് നിവാസികൾക്ക് അസാധ്യമാവുകയാണ്. അതിനാൽ അവരുടെ ഒരേ ഒരു ആശ്രയം ഈ കപ്പൽ സർവീസുകളായിരുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.

ALSO READ: ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി; സുപ്രീംകോടതിയെ പരിഹസിച്ച് നരേന്ദ്രമോദി

ആയിരക്കണക്കിന് രോഗികളാണ് യാത്രാ സൗകര്യങ്ങളുടെ ദൗർലഭ്യം മൂലം വലയുന്നത്. വിദഗ്ധ ചികിൽസയ്ക്കും മറ്റുമായി കേരളത്തിലേക്ക് വരേണ്ടവരും തിരിച്ചു പോകേണ്ടവരും ബുദ്ധിമുട്ടുകയാണ്. രാജ്യത്തിന്റെ ഇതരഭാഗങ്ങളെ ആശ്രയിച്ചു നടന്നിരുന്ന ലക്ഷദ്വീപിന്റെ ജനങ്ങളുടെയും ചരക്കുകളുടെയും ആശയങ്ങളുടെയും വിനിമയമാണ് പ്രതിസന്ധിയിലായിരിക്കുന്നത് എംപി കത്തിൽ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News