സാഹസികത ഇഷ്ടപ്പെടുന്ന സോളോ ട്രാവലേ‍ഴ്സാണോ നിങ്ങള്‍?; തുടക്കക്കാര്‍ക്കായുള്ള വിനോദങ്ങളിതാ…

Adventure activities

ചെറിയ ധൈര്യം കൈമുതലാക്കി കംഫർട്ട് സോണിന് പുറത്തേക്ക് വരുമ്പോഴാണ് എപ്പോ‍ഴും സാഹസിക യാത്രകൾ സംഭവിക്കുന്നത്. സാഹസികത എന്നത് അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള ആകാംഷയാണ്. നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിൽ സാഹസിക കായിക വിനോദങ്ങളുടെ ലോകത്തേക്ക് ആദ്യമായി കടന്നുവരുന്നവരാണെങ്കിലും നിങ്ങള്‍ക്ക് ചെയ്യാൻ ക‍ഴിയുന്ന ചില സാഹസിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞു തന്നാലോ. യാത്രകള്‍ ഇഷ്ടപ്പെടുകയും ഒറ്റയ്ക്ക് പോകാനുമാണ് നിങ്ങളുടെ പ്ലാനെങ്കില്‍ തുടക്കക്കാരായ സാഹസിക യാത്രക്കാര്‍ക്ക് വേണ്ടിയുള്ള കുറച്ച് വിനോദങ്ങള്‍ പരിചയപ്പെടാം.

ALSO READ: ചെങ്കോട്ട താണ്ടി സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പൂക്കൾ കാണാൻ പോയാലോ?

ബഞ്ചീ ജമ്പിംഗ്

ബഞ്ചീ ജമ്പിംഗിനെക്കുറിച്ച് അറിയാത്തവരായി ഒരു മലയാളികളും ഉണ്ടാകില്ല. ആനന്ദം സിനിമയില്‍ ബഞ്ചീ ജമ്പിംഗ് കണ്ടപ്പോള്‍ അത് ജീവിതത്തില്‍ ഒരു തവണയെങ്കിലും ട്രൈ ചെയ്യണമെന്ന് വിചാരിച്ചവരായിരിക്കും ഭൂരിഭാഗം ആളുകളും. ഒരു ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുമ്പോള്‍ കിട്ടുന്ന സന്തോഷം ഒരു തവണയെങ്കിലും ട്രൈ ചെയ്യേണ്ടതാണ്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങൾ മാത്രം തീരുമാനിക്കേണ്ടതാണ്. ശരിയായ സ്ഥലം തെരഞ്ഞെടുക്കുകയാണെങ്കിൽ ഒരു വ്യത്യസ്തമായ അനുഭവം നിങ്ങള്‍ക്ക് ലഭിക്കും. ഒന്നുകില്‍ ചാടുക അല്ലെങ്കില്‍ ചാടാതിരിക്കുക. പ്രത്യേകിച്ച് വേറെ ഒന്നും ചെയ്യേണ്ടതിൻ്റെ ആവശ്യമില്ലാത്തതിനാല്‍ തുടക്കക്കാർക്ക് ചെയ്ത് നോക്കാവുന്നതാണ്. വേണ്ടത് ധൈര്യം മാത്രം.

റാഫ്റ്റിംഗ്

അപരിചിതരുമായി റാഫ്റ്റിങ്ങിന് പോകുക. പത്തില്‍ കൂടുതലാളുകള്‍ റാഫ്റ്റിങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെയും ലഭിക്കും. ഗ്രേഡ് 2-3 റാപ്പിഡ് ചെയ്യുന്നത് തുടക്കക്കാർക്ക് അനുയോജ്യമാണ്.

റോക്ക് ക്ലൈംബിംഗ് (ഇൻഡോർ)

നിങ്ങളൊരു തുടക്കക്കാരനാണെങ്കില്‍ ഇൻഡോർ റോക്ക് ക്ലൈംബിംഗ് തെരഞ്ഞെടുക്കുക. ക്ലൈംബിംഗ്, ജിമ്മുകളിൽ നിന്നാണ് തുടങ്ങേണ്ടത്. അവിടെ തുടക്കക്കാർക്കായി റൂട്ടുകൾ നിറം ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് റോക്ക് ക്ലൈംബിംഗ് ഇഷ്ടപ്പെടും.

വാലി റോപ്പ് ജമ്പ്

ബഞ്ചീ ജമ്പിങ്ങുമായി സാദൃശ്യമുള്ളതാണിത്. ബഞ്ചിയെക്കാൾ ഇരട്ടി ഫ്രീഫോൾ വാലി റോപ്പ് ജമ്പില്‍ നിന്ന് ലഭിക്കുന്നു.

സ്കൂബ ഡൈവിംഗ്

നിങ്ങള്‍ക്ക് ചെയ്ത് നോക്കാൻ ക‍ഴിയുന്ന മറ്റൊരു സാഹസിക വിനോദമാണ് സ്കൂബാ ഡൈവിംഗ്. നിങ്ങള്‍ ഒറ്റയ്ക്കായതുകൊണ്ട് എത്ര അനുഭവപരിചയമുള്ളവരാണെങ്കിൽ പോലും ഇൻസ്ട്രക്ടര്‍ കൂടയുണ്ടാകും. അതിനാല്‍ സുരക്ഷിതവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News