ഒരൊറ്റ ശനിയാഴ്ച അവധിയെടുത്താൽ മതി; മൂന്ന് ദിവസത്തെ കിടിലൻ ട്രിപ്പ് റെഡി!

Weekend trip ideas

ഓഫീസിലെ ടാർഗെറ്റും മീറ്റിംഗുകളും ഡെഡ്‌ലൈനുകളും കൊണ്ട് മടുത്തിരിക്കുകയാണോ? ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോകാൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ല. വരുന്ന ഞായറും തിങ്കളും അവധിയായതുകൊണ്ട്, ഈ ശനിയാഴ്ച കൂടി ലീവ് എടുത്താൽ നിങ്ങൾക്ക് കിട്ടുന്നത് തുടർച്ചയായ 3 ദിവസങ്ങളാണ്. ഈ മൂന്ന് ദിനങ്ങൾ അടിപൊളിയാക്കാൻ പറ്റുന്ന കുറച്ച് കിടിലൻ സ്പോട്ടുകൾ നോക്കിയാലോ….

മൂന്നാർ
ഓഫീസിലെ ചൂടൻ അന്തരീക്ഷത്തിൽ നിന്ന് നേരെ തണുപ്പിലേക്ക് മാറാൻ ഇതിലും നല്ലൊരു സ്ഥലമില്ല. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയും, കോടമഞ്ഞും നിങ്ങളുടെ മനസ്സിനെ ഒന്ന് ‘റീസെറ്റ്’ ചെയ്യാൻ സഹായിക്കും.

വാഗമൺ
കുറഞ്ഞ ചിലവിൽ കൂടുതൽ സമാധാനം വേണമെന്നുള്ളവർക്ക് വാഗമൺ തിരഞ്ഞെടുക്കാം. ഇവിടുത്തെ പൈൻ ഫോറസ്റ്റും മൊട്ടക്കുന്നുകളും പ്രകൃതി ഭംഗിയും വലിയ ആൾത്തിരക്കില്ലാതെ ആസ്വദിക്കാൻ സാധിക്കും.

ALSO READ : ആ ‘രഹസ്യ അറ’ തുറക്കുന്നു; താജ്മഹലിൽ സൗജന്യ പ്രവേശനം, ഈ തീയതികൾ കുറിച്ചുവച്ചോളൂ

വയനാട്
സാഹസികതയും ശാന്തതയും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് വയനാട് ബെസ്റ്റാണ്. കാടിനുള്ളിലെ റിസോർട്ടുകളും വെള്ളച്ചാട്ടങ്ങളും ട്രെക്കിംഗും നിങ്ങളിലെ സ്ട്രെസ്സ് മുഴുവൻ പമ്പ കടത്തും.

വർക്കല
കടൽ ഇഷ്ടപ്പെടുന്നവർക്ക് വർക്കല ക്ലിഫ് ഒരു പുതിയ അനുഭവം നൽകും. വൈകുന്നേരം ക്ലിഫിലെ കഫേകളിൽ ഇരുന്നുള്ള സൂര്യാസ്തമയ കാഴ്ചയും കടൽക്കാറ്റും ഏത് വലിയ ടെൻഷനും അലിയിച്ചു കളയാൻ പോന്നതാണ്.

ആലപ്പുഴ
ശാന്തമായി ഒരിടത്ത് വിശ്രമിക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ഒരു ഹൗസ് ബോട്ട് ബുക്ക് ചെയ്ത് കായൽ പരപ്പിലൂടെ യാത്ര ചെയ്യാം. നാടൻ ഭക്ഷണവും കായൽ കാറ്റും മനസ്സിന് വലിയൊരു ആശ്വാസമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News