എമിറേറ്റ്സിലാണോ യാത്ര എങ്കില്‍ ഇനി മുതല്‍ പവര്‍ബാങ്ക് കൈയില്‍ കരുതരുത്

Emirates power bank Ban

ഒക്ടോബർ 1 മുതൽ, എമിറേറ്റ്‌സ് വിമാനങ്ങളിലെ യാത്രക്കാർക്ക് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാനും, ചില പവര്‍ബാങ്കുകള്‍ കൊണ്ടുപോകാനും സാധിക്കുകയില്ല. പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള സുരക്ഷാ അവലോകനത്തിന് ശേഷമാണ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നടപടി സ്വീകരിച്ചതെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

Also Read: ആശങ്കയിലാഴ്ത്തി ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 69 പേര്‍ കൊല്ലപ്പെട്ടു

ഒരു പവര്‍ബാങ്ക് പക്ഷെ യാത്രക്കാര്‍ക്ക് കൊണ്ടുപാകാൻ സാധിക്കും. പവർ ബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണമോ ചാര്‍ജ് ചെയ്യാൻ പാടില്ല. 2,700 mAH ൽ താഴെ പവറുള്ള പവര്‍ബാങ്കായിരിക്കണം ഉപയോഗിക്കേണ്ടത്.

Also Read: സദാചാരവിരുദ്ധമെന്ന്; അഫ്ഗാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍

വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാൻ കഴിയില്ല. അതുപോലെ തന്നെ വിമാനത്തിലെ ഓവർഹെഡ് സ്റ്റൗജ് ബിന്നിൽ പവര്‍ബാങ്കുകള്‍ വെയ്ക്കാൻ പാടില്ല, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം എന്നിവയാണ് പവര്‍ബാങ്കിനെ സംബന്ധിച്ച എമിറേറ്റ്‌സിന്റെ പുതിയ നിയമങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News