
വെറും 200 രൂപക്ക് കെഎസ്ആർടിസി ഡബിൾ ഡക്കറിൽ കൊച്ചി നഗര കാഴ്ചകൾ കാണാൻ അവസരം ഒരുക്കി കെ എസ് ആർ ടി സി. ബഡ്‌ജറ്റ് ടൂറിസം പ്ലാനിൽ കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിൽ കൊച്ചി മുഴുവൻ കാണാം. വൈകുന്നേരം 4മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും,വൈകിട്ട് 6.30 ക്ക് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും എന്നിങ്ങനെ മൂന്ന് സർവീസുകളാണ് ഉള്ളത്.
അപ്പർ ഡക്ക് ചാർജ് 200 രൂപയും, ലോവർ ഡക്കർ ചാർജ് 100 രൂപയുമാണ് ചാർജ്. അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ കയറി Starting from ൽ “Kochi City Ride” എന്നും Going To ൽ “Kochi” എന്നും enter ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. ഡബിൾ ഡക്കർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9188938528 , 8289905075 , 9447223212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

