
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലൂടെ പാലക്കാടിന് പുതിയൊരു വിനോദ സഞ്ചാര കേന്ദ്രം തുറന്നു. കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്കാണ് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. തരൂർ നിയോജക മണ്ഡലത്തിലാണ് പുതിയ വിനോദ സഞ്ചാര കേന്ദ്രം. ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി നടപ്പിലാക്കുന്നത്. ഫേസ്ബുക്കിൽ മന്ത്രി കാരമലയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പാലക്കാടിന് പുതിയൊരു വിനോദ സഞ്ചാര കേന്ദ്രം
കാരമല
ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ പാലക്കാട് ജില്ലയിലെ ആദ്യത്തെ വിനോദ സഞ്ചാര കേന്ദ്രം നാടിന് സമർപ്പിച്ചു. തരൂർ നിയോജക മണ്ഡലത്തിലെ കാരമല ചിൽഡ്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്ക്.
A new tourist destination has been opened in Palakkad through the Destination Challenge scheme. Minister Muhammad Riyaz dedicated the Karamala Children and Adventure Park to the nation today. The new tourist destination is in Tharoor constituency.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

