നെഹ്രു ട്രോഫി വളളംകളി കാണാന്‍ ആഗ്രഹം ഉണ്ടോ? ബജറ്റ് ടൂറിസം ഒരുക്കി കെഎസ്ആര്‍ടിസി

nehru trophy boat race ksrtc budget tourism

ലോകപ്രശസ്തമായ നെഹ്രു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം. വിവിധ ജില്ലകളിൽ നിന്നും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴയിലെ ചരിത്ര പ്രസിദ്ധ വള്ളക്കളി കാണാൻ കഴിയുന്ന വിധത്തിലാണ് കെ എസ് ആർ ടി സി ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത് വളളംകളിയുടെ ടിക്കറ്റ് സഹിതമാണ്.

വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ റോസ് കോര്‍ണര്‍,വിക്ടറി ലൈന്‍ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രുട്രോഫി വളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും.

Also read: മൂന്നാറിലെ ആരും കാണാത്ത കാഴ്ചകൾ അറിയാം; ഈ വഴി സഞ്ചരിക്കൂ..!

എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 2022 ല്‍ 1,75,100/- രൂപയുടെ ടിക്കറ്റുകളും, 2023 ല്‍ 2,99,500 /-രൂപയുടെ ടിക്കറ്റുകളും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ മുഖേന വില്‍ക്കുവാന്‍ കഴിഞ്ഞു.മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റി വെയ്ക്കുക ഉണ്ടായ 2024 ലെ വളളംകളി ടിക്കറ്റ് വില്‍പന 1,16,500 നേടി. പ്രതീക്ഷിച്ചത്രയും നടന്നില്ല.

9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ക്യൂ ആര്‍ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന 2025 ആഗസ്റ്റ് 30 നോ, മുന്‍ ദിനമോ ആലപ്പുഴ കെ എസ് ആർ ടി സി ഡിപ്പോയിലെ സ്പെഷ്യല്‍ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്നതാണ്.

ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എര്‍ണ്ണാകുളം , പത്തനംതിട്ട തിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ സ്പെഷ്യല്‍ കൗണ്ടര്‍ മുഖേനയും , ജില്ലാ കോ ഓര്‍ഡിനേറ്റര്‍മ്മാര്‍ മുഖേനയും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി – 9846475874 എന്ന നമ്പറിൽ വിളിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News