യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിൽ നിന്നുള്ള പ്രത്യേക തീവണ്ടി റദ്ദാക്കി

train cancelled

ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച പ്രത്യേക തീവണ്ടി(06121)യുടെ ഒക്ടോബർ 22-ന്റെ യാത്ര റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു. തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബർ 23-നുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. ദീപാവലിത്തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് ട്രെയിൻ സർവീസ് റദ്ദാക്കാൻ കാരണമെന്ന് റെയിൽവേ അറിയിച്ചു.

Also read: കാറ്ററിംഗ് ജീവനക്കാർ തമ്മിൽ അടിയോടായി; വീഡിയോ വൈറൽ, നടപടിയുമായി റെയിൽവേ

ചെന്നൈ സെൻട്രലിൽനിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടുകയായിരുന്നു. നവരാത്രിയും ദീപാവലിയും പരിഗണിച്ചാണ് പ്രത്യേക തീവണ്ടി അനുവദിച്ചത്. ഒക്ടോബർ 1, 8, 15, 22 തീയതികളിലായിരുന്നു കോട്ടയത്തേക്ക് പ്രത്യേക സർവീസ് നിശ്ചയിച്ചിരുന്നത്. പുനലൂർ, കൊട്ടാരക്കര, കൊല്ലം, ചെങ്ങന്നൂർ വഴിയായിരുന്നു സർവീസ്.

The Railways has announced that the October 22nd departure of the special train (06121) from Chennai Central to Kottayam has been cancelled. The return service from Kottayam (06122) on October 23 has also been cancelled.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News