
വിമാന യാത്രക്കാര്‍ അസ്വാഭിവികമായി പെരുമാറിയതിന് പിന്നാലെ അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു. മിലാനില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.
റയാനയര്‍ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട് 15-20 മിനുട്ടിന് ശേഷമാണ് സംഭവം നടക്കുന്നത്. ഒരാള്‍ പാസ്പോര്‍ട്ടിൻ്റെ പേജുകള്‍ വലിച്ചു കീറി കഴിക്കുകയും മറ്റൊരാള്‍ പാസ്പോര്‍ട്ട് ശൗചാലയത്തില്‍ ഫ്ളഷ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ യാത്രക്കാര്‍ പരിഭ്രാന്തരായി.
ALSO READ: എമിറേറ്റ്സിലാണോ യാത്ര എങ്കില്‍ ഇനി മുതല്‍ പവര്‍ബാങ്ക് കൈയില്‍ കരുതരുത്
“വിമാനത്തിൽ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. ഇവരുടെ പെരുമാറ്റം വളരെ ഭ്രാന്തുപിടിച്ചതുപോലെയായിരുന്നു. എല്ലാവരും ഭയന്നു പോയി.” ദൃക്സാക്ഷി പറഞ്ഞു. ഈ പെരുമാറ്റം യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അതിന്റെ ഫലമായി വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു. പിന്നീട് ഈ രണ്ട് യാത്രക്കാരെ പുറത്തിറക്കുകയും പിന്നീട് വിമാനം പുറപ്പെടുകയും ചെയ്തു. ഈ സാഹചര്യം ശാന്തമാക്കാൻ രണ്ടുമണിക്കൂറോളം സമയമെടുത്തു എന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം റയാനയര്‍ ജീവനക്കാർ നന്നായി കൈകാര്യം ചെയ്തുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

