സെക്കൻഡ് എ സി കോച്ച് യാത്ര ദുരിതപൂർണം; യുവതി പങ്കുവെച്ച വീഡിയോ വൈറൽ

bihar train journey

ബിഹാറിൽ സെക്കൻഡ് എ സി കോച്ച് യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ട്രെയിൻ യാത്ര സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ആയുഷി രഞ്ജൻ പങ്കുവെച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്.

തന്റെ അമൂമ്മയുടെ വീട്ടിലേക്ക് സെക്കൻഡ് എ സി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. പട്നയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, റിസർവ് ചെയ്ത എസി-2, എസി-3 കോച്ചുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടതായും, നിരവധി യാത്രക്കാർ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നതായും ആയുഷി വീഡിയോയിൽ വിവരിക്കുന്നുണ്ട്.

Also read: യാത്രക്കാരെ ആകർഷിക്കുന്ന ആ ഏഴ് വിമാനത്താവളങ്ങൾ ഇതാ

ടിക്കറ്റ് ചെക്ക് ചെയ്യാൻ വന്ന ആളുകളെ പോലും അവഗണിക്കാതെയാണ് ആളുകൾ എ സി കോച്ചുകളിൽ യാത്ര ചെയ്യുന്നത് എന്നും യുവതി വിഡിയോയിൽ പറയുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് പോലെ തന്നെ തനിക്ക് ആ ട്രെയിനിനുള്ളിൽ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. താൻ ആളുകളെ അധിക്ഷേപിക്കാറില്ല, പക്ഷേ ഈ ട്രെയിനിൽ കയറാൻ എത്ര തവണ തന്റെ ശബ്ദം ഉയർത്തേണ്ടി വന്നിട്ടുണ്ടെന്ന് തനിക്ക് അറിയില്ല എന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News