
പൂജ, ദീപാവലി അവധിക്കാലത്ത് ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ചെന്നൈ സെൻട്രലിൽ നിന്നും ചെങ്കോട്ട വരെ പ്രഖ്യാപിച്ചിരുന്ന എസി സ്പെഷ്യൽ ട്രെയിൻ പുനലൂർ, കൊല്ലം വഴി കോട്ടയത്തേക്ക് നീട്ടിയതായി റെയിൽവേ അറിയിച്ചു. അവധിക്കാലത്ത് യാത്രക്കാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും പുതിയ സ്പെഷ്യൽ ട്രെയിൻ. ബുധനാഴ്ച ചെന്നൈ സെൻട്രലിൽ നിന്നും ഉച്ചയ്ക്ക് 3 : 10 ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 : 05 ന് കോട്ടയത്ത് എത്തും. കോട്ടയത്ത് നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 02 : 05 ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാവിലെ 11 : 30 ന് ചെന്നൈ സെൻട്രലിൽ എത്തും.
Also read: യാത്രക്കാരെ ആകർഷിക്കുന്ന ആ ഏഴ് വിമാനത്താവളങ്ങൾ ഇതാ
ട്രെയിൻ നമ്പർ : 06121 ചെന്നൈ സെൻട്രൽ – കോട്ടയം എസി എക്സ്പ്രസ് (ബുധൻ)
ചെന്നൈ സെൻട്രൽ : 03:10 PM
തെന്മല : 07:50 AM
പുനലൂർ : 08:45 AM
കൊട്ടാരക്കര : 09:12 AM
കുണ്ടറ : 09:29 AM
കൊല്ലം : 09:55 AM
കായംകുളം : 10:50 AM
മാവേലിക്കര : 11:05 AM
ചെങ്ങന്നൂർ : 11:17 AM
തിരുവല്ല : 11:28 AM
ചങ്ങനാശേരി : 11:37 AM
കോട്ടയം : 12:05 PM
ട്രെയിൻ നമ്പർ : 06122 കോട്ടയം – ചെന്നൈ സെൻട്രൽ എസി എക്സ്പ്രസ് (വ്യാഴം)
കോട്ടയം : 02:05 PM
ചങ്ങനാശേരി : 02:22 PM
തിരുവല്ല : 02:32 PM
ചെങ്ങന്നൂർ : 02:43 PM
മാവേലിക്കര : 02:57 PM
കായംകുളം : 03:08 PM
കൊല്ലം : 04:30 PM
കുണ്ടറ : 04:58 PM
കൊട്ടാരക്കര : 05:12 PM
പുനലൂർ : 05:45 PM
തെന്മല : 06:31 PM
ചെന്നൈ സെൻട്രൽ : 11:30 AM

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

