സഞ്ചാരികൾക്ക് ഇതാ സുവർണാവസരം; ഗ്രീക്ക് ദ്വീപിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം; ഈ നിബന്ധന പാലിച്ചാൽ മാത്രം മതി

syros greek island cat volunteer

ഗ്രീക്ക് ദ്വീപായ സിറോസിൽ സഞ്ചാരികൾക്ക് സൗജന്യമായി താമസിക്കാൻ അവസരം. എജിയൻ കടലിലെ മനോഹരമായ ഒരു ദ്വീപാണ് സിറോസ്. ഈ അവസരം വാഗ്ദാനം ചെയുന്നത് സൗജന്യ താമസം മാത്രമല്ല, അതിനൊപ്പം പ്രഭാതഭക്ഷണവും ലഭിക്കുമെന്നതാണ്. എന്നാൽ ഇതിന് പകരമായി യാത്രക്കാർ ചെയ്യേണ്ടത് ദ്വീപിലെ പൂച്ചകളെ പരിപാലിക്കുക എന്നത് മാത്രമാണ്.

ഏകദേശം 3,000-ത്തോളം തെരുവ് പൂച്ചകളുണ്ട് സിറോസ് ദ്വീപിൽ. സഞ്ചാരികൾക്കായി ഈ അവസരം ഒരുങ്ങുന്നത് 1990-കൾ മുതൽ പ്രവർത്തിക്കുന്ന ‘സിറോസ് ക്യാറ്റ്സ്’ (Syros Cats) എന്ന വൊളന്റിയർ പ്രോഗ്രാമിന്റെ ഭാഗമായാണ്. തെരുവ് പൂച്ചകളുടെ ക്ഷേമത്തിനായി നടത്തുന്ന ഈ പദ്ധതിയിലൂടെ വൊളന്റിയർമാർക്ക് ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാവുന്ന തരത്തിലുള്ള സ്വകാര്യ കിടപ്പുമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കും.

Also read: ഹോട്ടൽ മുറിയിൽ കയറിയാലുടൻ വീഡിയോ എടുക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി ശ്രദ്ധിക്കുക; പോക്കറ്റ് കീറാതിരിക്കാൻ ഈ കാര്യങ്ങൾ നിർബന്ധം!

വൊളന്റിയർമാർ ആഴ്ചയിൽ അഞ്ച് ദിവസം, ദിവസം അഞ്ച് മണിക്കൂർ വീതം ജോലി ചെയ്യണം, പൂച്ചകൾക്ക് ഭക്ഷണം നൽകണം, അവയുടെ ഇടങ്ങൾ വൃത്തിയാക്കണം, ആവശ്യമെങ്കിൽ ചികിത്സാ സഹായങ്ങൾ നൽകണം എന്നിവയാണ് പ്രധാന ചുമതലകളായി പറയുന്നത്. കുറഞ്ഞത് ഒരു മാസമെങ്കിലും താമസിക്കാൻ തയ്യാറുള്ള, ശാരീരികക്ഷമതയുള്ള വ്യക്തികൾക്കോ ദമ്പതികൾക്കോ ഇതിനായി അപേക്ഷ നൽകാം. നിലവിൽ 2026-ലേക്കുള്ള ഒഴിവുകൾ പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ താല്പര്യമുള്ളവർക്ക് 2027-ലെ സീസണിലേക്ക് ഈ വർഷം ശരത്കാലത്ത് (autumn) അപേക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News