ആ ‘രഹസ്യ അറ’ തുറക്കുന്നു; താജ്മഹലിൽ സൗജന്യ പ്രവേശനം, ഈ തീയതികൾ കുറിച്ചുവച്ചോളൂ

ലോകാത്ഭുത പട്ടികയിൽ ഇന്ത്യക്ക് അഭിമാനമായി മാറിയ താജ്മഹൽ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ആ അഴകിൽ മതിമറന്ന് നിൽക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ഇതുവരെ ആ അത്ഭുതം നിങ്ങൾ കണ്ടിട്ടില്ലേ ? ഇപ്പോഴിതാ മൂന്ന് ദിവസം താജ്മഹൽ സൗജന്യമായി കാണാൻ അവസരമൊരുങ്ങുകയാണ്. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഈ ദിവസങ്ങളിൽ താജ്മഹലിലെ രഹസ്യ അറയായ ബേസ്മെന്റിലെ ഷാജഹാന്റെയും മുംതാസിന്റെയും ഖബറിടങ്ങൾ കാണാൻ സാധിക്കും.

ജനുവരി 15, 16, 17 തീയതികളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ സന്ദർശനം അനുവദിക്കും. ജനുവരി 17 ന് ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും.

ALSO READ: നഴ്സിൻറെ അശ്രദ്ധ; മധ്യപ്രദേശിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ കത്രിക തട്ടി അറ്റുപോയി

സാധാരണയായി ഇന്ത്യക്കാർ താജ്മഹൽ കോമ്പൗണ്ടിൽ കടക്കാൻ 50 രൂപയും പ്രധാന കബറിടം കാണാൻ 200 രൂപയുമാണ് നിരക്ക്. വിദേശികൾക്ക് ഇത് 1100 രൂപ വരെയാണ്. ഉറൂസ് ദിനങ്ങളിൽ ഈ ടിക്കറ്റ് നിരക്കുകൾ ഇല്ലാതെ തന്നെ എല്ലാവർക്കും പ്രവേശിക്കാം.

താജിന്റെ റെഡ് സോണിന്റെ (അകത്തും പരിസര പ്രദേശങ്ങളിലും) സുരക്ഷയുടെ ഉത്തരവാദിത്തം സിഐഎസ്എഫ് ഏറ്റെടുക്കും. ഉറൂസ് സമയത്ത്, റെഡ് സോണിലെ യഥാർത്ഥ ഖബറിടങ്ങൾ സന്ദർശിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. വിവിധ സ്ഥലങ്ങളിൽ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. യെല്ലോ സോണിലും സുരക്ഷ കർശനമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News