ഇടുക്കിയിൽ സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദസഞ്ചാരികൾ

idukki sky dining

ഇടുക്കിയിൽ സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദസഞ്ചാരികൾ. ഇടുക്കി ആനച്ചാലിലെ ആകാശ ഭക്ഷണശാലയിലാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. മലപ്പുറം സ്വദേശികളാണ് കുടുങ്ങിയിരിക്കുന്നത് എന്നാണ് വിവരം.

ക്രൈനിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിൽ ആയതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. രണ്ടു കുട്ടികളും മാതാപിതാക്കളും ജീവനക്കാരിയും ആണ് മുകളിൽ കുടുങ്ങിയിരിക്കുന്നത്. രണ്ട് മണിക്കൂറിലധികം ആയി സഞ്ചാരികൾ മുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഒരു മാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്.

Also read: അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

നിലവിൽ ഫയർ ഫോഴ്സും ഹോട്ടൽ ജീവനക്കാരും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നൂറ്റമ്പത് അടി ഉയരത്തിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്. നിലവിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ സൂരക്ഷിരാണെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിട്ടുണ്ട്.

Tourists trapped in sky dining of a private company in Idukki. Tourists were trapped in the sky dining restaurant in Anachal, Idukki. It is reported that the tourists are natives of Malappuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News