വനിതകൾക്ക് ഇത് ആഘോഷരാവ്; കെടിഡിസിയുടെ റിസോർട്ടുകളിൽ സ്ത്രീകൾക്ക് പകുതി നിരക്കിൽ താമസിക്കാൻ അവസരം

KTDC WOMEN OFFER

വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പുതിയ ഓഫർ അവതരിപ്പിച്ച് കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ. വനിതാ ദിനം ആഘോഷമാക്കാൻ മാർച്ച് 5 മുതൽ 10 വരെ കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ റൂം വാടകയിൽ വനിതകൾക്ക് 50 ശതമാനം കിഴിവ് ലഭ്യമാകുന്നതാണ് ഓഫർ.

Also read: ‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ

തേക്കടി, കുമരകം, മൂന്നാർ, മലമ്പുഴ, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ റിസോർട്ടുകളിലാണ് ഓഫർ ലഭ്യമാകുക. 28 വരെ കെടിഡിസി സെൻട്രൽ റിസർവേഷന്‍ സെന്റർ മുഖേനയോ അതാത് പ്രോപ്പർട്ടികളിലോ സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭിക്കുക. https://www.ktdcbooking.com/booking/ വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.ktdc.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

english summary : Kerala Tourism Development Corporation has introduced a new offer for women on the occasion of Women’s Day. To celebrate Women’s Day, women will get a 50 percent discount on room rentals at selected KTDC resorts from March 5 to 10.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News