
കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാമ് തിരയിൽപ്പെട്ടത്. വരക്കൽ ബീച്ചിൽ ബലിയിടാൻ വന്ന സ്ത്രീ കടലിൽ ബലിയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വെള്ളത്തിൽ വീഴുകയായിരുന്നു.
ബീച്ച് ശുചീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ ആണ് ടിആർഡിഎഫ് വളണ്ടിയർമാരുടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീ പിറക് തിരിഞ്ഞ് കടലിലേക്ക് ബലിയിടാൻ നീങ്ങുന്നത് കണ്ടിരുന്ന ടിആർഡിഎഫ് വളണ്ടിയർമാർ അപകടം സാധ്യത മുൻകൂട്ടി കണ്ടു അവിടെ നിൽക്കുകയായിരുന്നു.
ALSO READ: മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാൻ തടസ്സമില്ലെന്ന് ഹൈക്കോടതി
സ്ത്രീ വീഴുന്നത് കണ്ട ഉടനെ തന്നെ ഉടൻ തന്നെ കടലിൽ ചാടിയിറങ്ങി അവരെ സാഹസികമായി രക്ഷപ്പെടുത്തി. ടിആർഡിഎഫ് സേനാംഗങ്ങളായ
റഷീദ് വെള്ളായിക്കോഡിന്റെ നേതൃത്വത്തിൽ ദീപ്തി ജോഷി, സിന്ധു വി എം, അബ്ദുറഷീദ് മുക്കം എന്നിവരുടെ കൃത്യമായ ഇടപെടൽ മൂലം വലിയൊരപകടമാണ് ഒഴിവാക്കാനായത്.
ENGLISH NEWS SUMMARY: TRDF volunteers rescued a woman who fell into the sea in Kozhikode. The elderly woman, a native of Kunduparamba, was swept away by the waves. The woman, who had come to offer sacrifice at Varakkal beach, fell into the water due to a strong wave while offering sacrifice in the sea.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here