സംസ്ഥാനത്ത് ട്രഷറി ഇടപാടുകളും അധ്യാപകർക്കുള്ള അവധിക്കാല പരിശീലനവും മുടങ്ങി

സംസ്ഥാനത്ത് ട്രഷറി സ്തംഭനം മൂലം ഇടപാടുകള്‍ പൂർണമായും മുടങ്ങി. സംസ്ഥാനത്ത് ഇന്ന് രാവിലെ മുതലാണ് ട്രഷറി ഇടപാടുകൾ മുടങ്ങിയത്. ബില്ലുകൾ മാറുന്നതും പിഎഫ് പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഇടപാടുകളും ഇതോടെ മുടങ്ങി. ട്രഷറിയിലെ നെറ്റ്‌വർക്ക് തകരാറാണ് ഈ സ്തംഭനത്തിന് കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും അവർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഇത്തരമൊരു സ്തംഭനാവസ്ഥ ഉണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവിലെ മുഖ്യമന്ത്രി രാജി സമർപ്പിക്കുകയും കാവൽ മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പുതിയ മന്ത്രിസഭ അധികാരത്തിൽ വരാത്തതും കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ മന്ത്രിമാരില്ലാത്തതും ഉദ്യോഗസ്ഥരെയും ഭരണകാര്യങ്ങളെയും ബാധിക്കുന്നുണ്ട്.

ALSO READ: കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം: ‘പൊതുഗതാഗത മേഖല തകരും’; ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ മന്ത്രിസഭകൾ അധികാരമേറ്റെങ്കിലും കേരളത്തിൽ ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങളെയും വിവിധ വകുപ്പുകളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ട്രഷറി ഇടപാടുകൾ മുടങ്ങിയത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അധികൃതർ നെറ്റ്‌വർക്ക് പ്രശ്നമാണ് പറയുന്നതെങ്കിലും, സംസ്ഥാനത്തെ ഭരണപരമായ അനിശ്ചിതത്വം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

അതേസമയം, അധ്യാപകർക്കുള്ള അവധിക്കാല പരിശീലനവും മുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പണമില്ലാത്തതിനാലും എസ് എസ് കെ ഫണ്ട് ലഭിക്കാത്തതിനാലുമാണ് അവധിക്കാല പരിശീലനം മുടങ്ങിയത്. പി എം ശ്രീയിൽ കേരളം ഒപ്പിടാത്തത് കാരണം കേന്ദ്രം ഫണ്ട് നൽകിയില്ല. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്നതായിരുന്നു അധ്യാപക പരിശീലനം. ഒന്നരലക്ഷം അധ്യാപകരുടെ പരിശീലനമാണ് ഇപ്പോൾ മുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News