
വാഹനാപകടത്തിൽ പരിക്കേറ്റ് കോമയിൽ കഴിയുന്ന 9 വയസ്സുകാരി ദൃഷാന ചികിത്സക്കായി സഹായം തേടുകയാണ്. ലക്ഷങ്ങളാണ് ചികിത്സക്കായി ചിലവ് വരുന്നത്.സർക്കാർ സഹായം ഉൾപ്പെടെ ആവശ്യപ്പെടുകയാണ് കുടുംബം.
കോഴിക്കോട് ചോറോട് വാഹനം ഇടിച്ച് തെറിപ്പിച്ച് അമ്മൂമ്മ മരണപ്പെടുകയും 9 വയസ്സുകാരി കോമയിൽ ആവുകയും ചെയ്ത സംഭവത്തിൽ ദൃഷാനക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സഹായം തേടുകയാണ് കുടുംബം.മാസം 4 ലക്ഷം രൂപയുടെ ചികിത്സ ചെലവാണ് പല ആശുപതികളും പറയുന്നത്. വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ദൃഷാനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം എന്ന് ബന്ധുക്കൾ പറയുന്നു. സർക്കാർ തലത്തിൽ സഹായം നൽകണം എന്നതാണ് കുടുംബത്തിൻ്റെ അപേക്ഷ.
മാസം 7000 രൂപ വാടക കൊടുത്താണ് ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് താമസിക്കുന്നത്.കടുത്ത സാമ്പത്തിക ബാധ്യതയിലാണെങ്കിൽ മകളെ രക്ഷിക്കാൻ ഏതെറ്റം വരെപോവാനും കുടുംബം തയ്യാറാണ്.അതിനൊപ്പം സൻമനസ്സുള്ളവരുടെ സഹായവും ആ കുടുംബത്തിന് ആവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

