
കൊല്ലം പോളയത്തോട് ശ്മശാനത്തിന് സമീപം ട്രാക്കിനും റെയിൽവേ വൈദ്യുതി ലൈന് മുകളിലേക്കും മരം വീണതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ ശ്മശാനത്തെ മരമാണ് കടപുഴുകിയത്. ലൈൻ ഷോർട്ടായി തീ കത്തിയത് പരിഭ്രാന്തി പടർത്തി. ഗേറ്റ് കീപ്പർ വിനീതയുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
രാത്രി 7.15 നാണ് സംഭവം. ഈ സമയം കൊല്ലത്തേക്കു വരികയായിരുന്ന കന്യാകുമാരി- പുനലൂർ പാസഞ്ചർ ട്രെയിൻ ഗേറ്റ് കീപ്പർ വിനീത നൽകിയ സന്ദേശത്തെ തുടർന്ന മരം വീണതിന് 100 മീറ്റർ അകലെ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. മരം വൈദ്യുതി ലൈനുകളിലേക്കു വീണതിനെ തുടർന്ന് വലിയ സ്‌ഫോടനത്തോടെയുള്ള ശബ്ദവും തീയും ഉയർന്നു പ്രദേശവാസികൾ വലിയ ശബ്ദം കേട്ടു വീടുകളിൽ നിന്നു ഇറങ്ങി ഓടി.
വൈദ്യുതി കമ്പിയിൽ നിന്നു തീ മരത്തിലേക്കു പടർന്ന് തീ അരമണിക്കൂറോളം കത്തി നിന്നു ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ തീ സാവധാനം കെട്ടു മരം വീണതിനെ തുടർന്ന് തിരുവനന്തപുരത്തേക്കു പോകുന്ന ട്രാക്കിലെ വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. കൊല്ലത്തേക്കുള്ള ട്രാക്കിലെ വൈദ്യുതി കമ്പികളിലേക്കു വീണു കിടന്ന മരത്തിൻ്റെ ശിഖരങ്ങൾ റെയിൽവേയും അഗ്നിരക്ഷാ സേനയും മുറിച്ചു മാറ്റി രണ്ടര മണിക്കൂറിന് ശേഷം കൊല്ലത്തേക്കുള്ള ട്രാക്കിലൂടെ കന്യാകുമാരി – പുനലൂർ പാസഞ്ചർ കടത്തി വിട്ടു. ഗതാഗത തടസ്സത്തെ തുടർന്ന് തിരുവനന്തപുരം – കൊല്ലം പാസഞ്ചർ പരവൂരും മംഗലുരു തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലത്തും പിടിച്ചിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here