
കനത്ത മഴയും കാറ്റും മൂലം പലയിടത്തും ട്രക്കുകളിൽ മരം വീണത് മൂലം ട്രെയിനുകൾ വൈകിയോടുന്നു.
വൈകിയോടുന്ന ട്രെയിനുകൾ
ആലപ്പുഴ – കണ്ണൂർ
ആലപ്പുഴ – ചെന്നൈ
തിരുവനന്തപുരം – മൈസൂർ
തിരുവനന്തപുരം – ചെന്നൈ
തിരുവനന്തപുരം – ഗുരുവായൂർ
തിരുവനന്തപുരം – എറണാകുളം
കന്യാകുമാരി – പുനലൂർ
തിരുവനന്തപുരം – മംഗലാപുരം മലബാർ..
നിസാമുദ്ധീൻ – തിരുവനന്തപുരം രാജധാനി
ധൻബാദ് – ആലപ്പുഴ
എറണാകുളം- കായംകുളം
മംഗലാപുരം- തിരുവനന്തപുരം ഏറനാട്
കാലിക്കറ്റ് – ട്രിവാൻഡ്രം ജനശതാബ്ദി
ആലപ്പുഴ – എറണാകുളം – ആലപ്പുഴ റൂട്ടില്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. അരൂര്‍ ട്രാക്കില്‍ മരം വീണിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസം ആണ് കേരളത്തില്‍ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം സ്തംഭിക്കുന്നത്.
അതേസമയം കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്റര്‍സിറ്റി, കന്യാകുമാരി-പുനലൂര്‍, വഞ്ചിനാട്, തിരുവനന്തപുരം – കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൂടാതെ വൈദ്യുതി തകരാറ് മൂലവും വര്‍ക്കല വരെ തിരുവനന്തപുരത്തു നിന്നും ഉള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

