മഴക്കെടുതി രൂക്ഷം; ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് വീട് തകർന്നു

ഇടുക്കി ഉടുമ്പൻ ചോലയിൽ മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു.ഇന്ന് പുലർച്ചയോടുകൂടിയാണ് സംഭവം.ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ മാവടി മുളകുപാറയിൽ രാമറിൻ്റെ വീടാണ് തകർന്നത് .

സംഭവം നടക്കുമ്പോൾവീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു . ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.അടുക്കളയോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്

Also Read:സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; അതീവ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം

അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട് കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു.കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് കുറുവയിലെ വിനോദ സഞ്ചാരം താല്കാലികമായി നിരോധിച്ചതെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന അറിയിച്ചു.

Also Read:കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടാണ്. അടുത്ത മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News