മഴക്കെടുതി; തിരുവനന്തപുരത്ത് മരം കടപുഴകി വീണു

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.

Also read- ‘തൊഴിലെടുക്കാനും സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥ’; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ‘തൊപ്പി’ക്കെതിരെ കേസ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also read- മുടക്ക് മുതൽ തിരിച്ച് പിടിക്കാനാവാതെ ‘ആദിപുരുഷ്’ തീയേറ്ററുകൾ വിടുന്നു

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News