
സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട്. നീല കുർത്തിയിൽ സുന്ദരിയായി നിൽക്കുന്ന വൃതിക പാട്ടേൽ. ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സ് കാണും വൃതികയ്ക്ക് ഇൻസ്റ്റഗ്രാമിൽ. മറ്റൊരു ചിത്രത്തിൽ ബീച്ചിന് അരികിലിരുന്ന് ചായ നുണയുന്ന വൃതികയെ കാണാം. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ഫാഷൻ ഇൻഫ്ലുവൻസർ. എന്നാൽ, ഒരു ട്വിസ്റ്റുണ്ട് വൃതിക പാട്ടേൽ എന്ന ഒരു വ്യക്തി നിലവിൽ ഇല്ല.
സാങ്കേതിക രംഗത്ത് എ.ഐ ചുവടുറപ്പിച്ചതോടെ സോഷ്യൽ മീഡിയയിലും എ ഐ വീഡിയോകളാണ് തരംഗം. എ ഐ ഏതാ റിയൽ വീഡിയോ ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴെന്ന് പറയുന്ന നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ കാണാം. ഒറിജിനലിനെ വെല്ലുന്ന എ ഐ ഇൻഫ്ലുവൻസർമാരും ഇന്ന് നിരവധിയാണ്.
ALSO READ; ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി
റിയൽ അല്ലെങ്കിലും ലക്ഷങ്ങളാണ് വൃതിക കൊയ്യുന്നത്. 1,19,700 രൂപയാണ് വൃതികയുടെ ഒരു മാസത്തെ വരുമാനം. ഡിജിറ്റൽ ഹബ്ബിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകളാണ് നിലവിലുള്ളത്. കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്ന തരത്തിലുള്ള സംസാരവും ചലനവുമാണ് ഇത്തരം എ ഐ മനുഷ്യരുടെ പ്രത്യേകത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

