ഇത് വെറും മഞ്ഞക്കവറല്ല കേട്ടോ ! ഫാഷൻ ലോകത്തെ ആരും മോഹിക്കുന്ന ഡിസൈൻ; ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷാങ് ജിൻഗിയുടെ കവറിന് പിന്നിലെ കഥ

Balenciaga trash bag

ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു മഞ്ഞകവറാണ് ഇപ്പോൾ ചർച്ചാ വിഷയം. റെഡ് കാർപ്പറ്റിൽ ചൈനീസ് നടി ഷാങ് ജിൻഗി, ധരിച്ച വസ്ത്രത്തേക്കാൾ ചർച്ച താരം കൈയിൽ പിടിച്ച ഒരു കവറാണ്. ശരിക്കും അതൊരു കവറല്ല എന്ന വിശദീകരണമാണ് വിചിത്രം.

മഞ്ഞ പ്ലാസ്റ്റിക് കവർ എന്ന് തോന്നിപ്പിക്കുന്ന ട്രാഷ് ബാ​ഗ് എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ബലെൻസിയാഗയുടെ ആ കവറിന്റെ വി ഒന്നര ലക്ഷം രൂപയാണത്രേ. ബാഗ് കണ്ടാൽ ഒരു സാധാരണ പ്ലാസ്റ്റിക് മാലിന്യ കവർ ആണെന്ന് തോന്നുമെങ്കിലും, ഇത് ആഗോള ലക്ഷൂറിയസ് ബ്രാൻഡായ ബലെൻസിയാഗ രൂപകൽപ്പന ചെയ്ത ഡിസൈനർ ബാഗാണ്.

Also read: ‘കാരുണ്യ സ്പർശം’: ക്യാൻസർ മരുന്നുകള്‍ മാത്രമല്ല ട്രാൻസ്പ്ലാന്റ് മരുന്നുകളും ഇനി രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകും

ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഇതിന്റെ വില. ഇളം മഞ്ഞ നിറത്തിലുള്ള ഈ ബാഗ് തുകൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റിക്കിന്റെ തിളക്കം ലഭിക്കുന്നതിനായി പ്രത്യേക കോട്ടിംഗും ഉള്ളിൽ തുണികൊണ്ടുള്ള ലൈനിംഗും ഈ ബാ​ഗിലുണ്ട്. ബാഗിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇത്രയും വിലയുള്ള ഒരു ‘പ്ലാസ്റ്റിക് കവർ’ ബാ​ഗാണെന്ന് പറഞ്ഞാൽ ആരെങ്കിലും പെട്ടന്നങ് അം​ഗീകരിക്കുമോ. എന്നാൽ, ഇത് ഫാഷൻ ലോകത്തെ ഏറ്റവും മികച്ച ഒരു ഡിസൈനാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News