ഷോപ്പിംഗിനായി ടാറ്റാ നാനോ ഓടിച്ച് വന്ന് 10 വയസ്സുകാരൻ; വീഡിയോ വൈറലായതോടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ

NANO CAR RIDE 10 YR OLD BOY

പത്ത് വയസുള്ള ഒരു കുട്ടി റോഡിലൂടെ എന്ത് ഓടിക്കുമെന്ന് നിങ്ങൾ സാധാരണയായി പ്രതീക്ഷിക്കും? ഒരുപക്ഷേ സൈക്കിൾ ആയിരിക്കാം. എന്നാൽ, കാറിന്റെ സ്റ്റിയറിംഗിന് പിന്നിലിരുന്ന് ടാറ്റാ നാനോ ഓടിക്കുന്ന ഒരു കൊച്ചുബാലന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോ വൈറലായതോടെ, കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെ ശ്രദ്ധിച്ച രണ്ടുപേരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. റോഡിന് കുറുകെ പാർക്ക് ചെയ്തിരുന്ന കാർ താൻ തന്നെയാണ് ഓടിച്ചതെന്ന് കുട്ടി യാതൊരു കൂസലുമില്ലാതെ അവരോട് സമ്മതിച്ചു. പത്ത് വയസ്സുകാരനായ താൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്ന് കുട്ടി പറയുന്നതും വീഡിയോയിലുണ്ട്,. സാധനങ്ങൾ വാങ്ങിയ ശേഷം വളരെ ആത്മവിശ്വാസത്തോടെ കാറിനുള്ളിൽ കയറി വണ്ടി ഓടിച്ചുപോകുന്ന കുട്ടിയെ കണ്ട് അവിടെയുണ്ടായിരുന്നവർ അമ്പരന്നുപോയി.

ALSO READ: എഐ വീഡിയോയിലൂടെ ഭർത്താവിനെ ഗർഭിണിയായ വിവരം അറിയിച്ച് മലയാളി യുവതി; മനം നിറഞ്ഞ് സോഷ്യൽ മീഡിയ

വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രായപൂർത്തിയാകാത്ത, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഒരു കുട്ടിക്ക് വണ്ടി ഓടിക്കാൻ നൽകിയ രക്ഷിതാക്കളുടെ അശ്രദ്ധയെ പലരും ചോദ്യം ചെയ്തു. “കുട്ടിയുടെ രക്ഷിതാക്കളെ ജയിലിലടയ്ക്കണം” എന്നും “നിയമങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ ആരും കുട്ടികൾക്ക് വാഹനം നൽകാൻ ധൈര്യപ്പെടില്ലായിരുന്നു” എന്നും തുടങ്ങുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. എന്നാൽ, കുട്ടി മറ്റൊരാളുടെ മടിയിലിരുന്നാണ് വണ്ടി ഓടിക്കുന്നതെന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളിൽ കുട്ടി മാത്രമാണ് ഡ്രൈവിംഗ് സീറ്റിലുള്ളതെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News