
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും നെപ്പോട്ടിസം സജീവമാണ്. അതിൽ മക്കൾ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ പാർട്ടികളാണ് ബിജെപിയും കോൺഗ്രസും. ഒരാൾ നേതാവായാൽ പിന്നെ മക്കളും മരുമക്കളും ചെറുമക്കളുമായി തലമുറകളോളം നേതാക്കന്മാരുടെ ഒരു ഘോഷയാത്ര തന്നെ പലയിടത്തും കാണാം. രാവും പകലും കഷ്ടപ്പെട്ട് പ്രവർത്തിച്ച് മുൻനിരയിലേക്ക് വരുന്നവർ പോലും ഇവരെ കാണുമ്പോൾ ഓച്ഛാനിച്ച് നിൽക്കേണ്ട അവസ്ഥയുമാണ്.
ജ്യോതിരാദിത്യ സിന്ധ്യയുടെ 31 വയസുള്ള മകന്റെ കാൽ തൊട്ട് വന്ദിച്ച് 73 കാരമായ ബിജെപി എംഎൽഎയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള ബിജെപി എംഎൽഎ ദേവേന്ദ്ര കുമാർ ജെയിനാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാആര്യമാൻ സിന്ധ്യയുടെ പാദം തൊട്ട് വന്ദിച്ചത്. ശിവപുരി ജില്ലാ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് നാഷണൽ സ്കൂൾ ഗെയിംസിനിടെയായിരുന്നു സംഭവം.
70 year old BJP MLA touching the feet of 29 year old son of Union Minister Jyotiraditya Scindia 🤡
— Roshan Rai (@RoshanKrRaii) January 8, 2026
Culture of BJP.
pic.twitter.com/LGU86u2GcA
ALSO READ; ‘ജോലിക്ക് ഭൂമി അഴിമതിക്കേസ്’: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നേതാവിന്റെ മക്കളുടെ പോലും കാൽ തൊടേണ്ടി വരുന്നത് അനാവശ്യ രാഷ്ട്രീയ വിധേയത്വമാണെന്നും അധികാര സമവാക്യങ്ങളുടെ മാറ്റമാണെന്നുമുള്ള നിരീക്ഷണമുയർന്നു. ഇതാണ് ബിജെപിയുടെ സംസ്കാരം എന്നായിരുന്നു ഒരാളുടെ പ്രതികരണം.
എന്നാൽ, അന്ന് തന്റെ ജന്മദിനമായിരുന്നു എന്നും മഹാആര്യമാൻ തനിക്ക് കേക്ക് വാങ്ങുകയും ജന്മദിന ഗാനം ആലപിക്കുകയും ചെയ്തതിൽ നന്ദി പ്രകടിപ്പിച്ചതിനെ ഭാഗമായാണ് താൻ കാല് തൊട്ട് വന്ദിച്ചതെന്നും ദേവേന്ദ്ര കുമാർ ജെയിൻ പ്രതികരിച്ചു. ഇത് തികച്ചും വ്യക്തിപരവും സാംസ്കാരികവുമായ ഒരു ബഹുമാന പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഇതൊന്നും കേട്ട് കേൾവി പോലുമില്ലാത്തതാണ് എന്നാണ് രാഷ്ട്രീയ വൃന്ദങ്ങളിലെ ചർച്ച. നന്ദി പ്രകടനം കൈപിടിച്ച് കുലുക്കിയും ആവാമല്ലോ എന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

