എക്സോസ്റ്റ് ഫാനിന്റെ ഹോളിൽ കുടുങ്ങി കള്ളൻ; നിലവിളിച്ചും ഭീഷണിപ്പെടുത്തിയും അഭ്യാസപ്രകടനം, ഒടുവിൽ പൊലീസ് പൊക്കി!

Kota thief stuck in wall

രാജസ്ഥാനിലെ കോട്ടയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങൾ. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളൻ എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കാനായി ഭിത്തിയിൽ ഇട്ട ചെറിയ ദ്വാരത്തിൽ കുടുങ്ങിപ്പോവുകയും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കോട്ട സ്വദേശിയായ സുഭാഷ് കുമാർ റാവത്തിന്റെയും കുടുംബത്തിന്റെയും വീട്ടിലായിരുന്നു ഈ വിചിത്ര സംഭവം.

ക്ഷേത്ര ദർശനം കഴിഞ്ഞ് രാത്രി വൈകി മടങ്ങിയെത്തിയ സുഭാഷ് കുമാറും ഭാര്യയും കണ്ടത് തങ്ങളുടെ വീടിന്റെ ഭിത്തിയിൽ പത്തടി ഉയരത്തിൽ രണ്ട് കാലുകൾ തൂങ്ങിക്കിടക്കുന്നതാണ്! തലയും കൈകളും വീടിനുള്ളിലും ബാക്കി ഭാഗം പുറത്തുമായ നിലയിൽ കള്ളൻ ഭിത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പത്തടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന കള്ളനെ കണ്ട വീട്ടുകാർ ആദ്യം ഭയന്ന് നിലവിളിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്തതോടെ താൻ മോഷ്ടാവാണെന്ന് അയാൾ സമ്മതിച്ചു.

ALSO READ : നിക്കോളാസ് മഡുറോയുടെ കസ്റ്റഡിയും, വൈറലായ നൈക്കി ട്രാക്ക് സ്യൂട്ടും

നിസ്സഹായാവസ്ഥയിലായിട്ടും കള്ളൻ തന്റെ സ്വഭാവം മാറ്റിയില്ല. തന്നെ പുറത്തിറക്കി വിട്ടില്ലെങ്കിൽ പുറത്ത് നിൽക്കുന്ന തന്റെ കൂട്ടാളികൾ വന്ന് വീട്ടുകാരെ വകവരുത്തുമെന്ന് അയാൾ ഭീഷണി മുഴക്കി. എന്നാൽ ഇതുകേട്ട് ഭയപ്പെടാതെ വീട്ടുകാർ ഉടൻ തന്നെ പൊലീസ്നെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോഴും കള്ളൻ വേദന കൊണ്ട് പുളയുകയായിരുന്നു. ഒരു പൊലീസുകാരൻ പുറത്തുനിന്നും രണ്ട് പേർ അകത്തുനിന്നും വലിച്ചാണ് കള്ളനെ ഒടുവിൽ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ വേദന കൊണ്ട് അയാൾ ഉറക്കെ കരയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.സാഹസികമായി പുറത്തെടുത്ത മോഷ്ടാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News