‘ആളും ആരവം ഇല്ല, ബഹളങ്ങളും കാമറകണ്ണുകളുടെ തിളക്കങ്ങളും ഇല്ല’; വിവാഹഫോട്ടോയുമായി ഗ്രേസ് ആന്‍റണി

Grace Antony

മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്‍റണി വിവാഹിതയായി. ഫേസ്ബുക്കില്‍ കല്ല്യാണ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം വിവാഹ വാര്‍ത്തയുടെ കാര്യം പുറത്തുപറഞ്ഞത്. എന്നാല്‍ വരന്‍റെ ചിത്രം താരം പങ്കുവെച്ചിട്ടില്ല. ഇരുപത്തിയെട്ടുകാരിയായ താരം സ്വന്തം സോഷ്യൽമീഡിയ പേജിലൂടെയാണ് വിവാഹം കഴിഞ്ഞ സന്തോഷം പങ്കിട്ടത്.

No Sounds, No lights, No Crowd. Finally we made it. എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം കല്ല്യാണ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ വരന്‍റെ ചിത്രം കാണാന്‍ സാധിക്കില്ല. ഗ്രേസിന്‍റെ മുഖത്തിന്‍റെ ഒരു വശവും താലും വരന്‍റെ കൈയും മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലുള്ളത്.

Also Read : ക്യാപ്റ്റൻ കൂള്‍ ഇനി സ്ക്രീനിലോ?: എം എസ് ധോണിയുടെ ആദ്യ ചിത്രത്തിന്റെ ആക്ഷൻ-പാക്ക്ഡ് ടീസർ

താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ഫോട്ടോയും മാത്രമാണ് ​ഗ്രേസ് പുറത്തുവിട്ടത്. ആരാണ് തന്റെ പങ്കാളിയെന്നോ വരന്റെ മുഖമോ നടി പറഞ്ഞിട്ടില്ല. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു. എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം പങ്കു വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News