യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അബുദാബി വിമാനത്താവളത്തിൽ ഒരു ആഫ്രിക്കൻ-അമേരിക്കൻ പുരുഷൻ, ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം, ഒരു സ്വകാര്യ ജെറ്റിൽ വന്നിറങ്ങി. പകുതി വസ്ത്രം ധരിച്ച പുരുഷനെ ചുറ്റുമുള്ളവർ വണങ്ങി സല്യൂട്ട് ചെയ്യുന്നു. സ്വാഭാവികമായും ആരാ അയാൾ ? എന്താ എല്ലാവരും അദ്ദേഹത്തോട് കാണിക്കുന്ന ബഹുമാനത്തിനു പിന്നിൽ എന്നൊരു ജിജ്ഞാസ ഉണർത്തുന്നതാണ് ഈ വീഡിയോ. വന്നിറങ്ങിയത് ഒരു സാധാരണ ആളാണ് എന്ന് തെറ്റിദ്ധരിക്കേണ്ട… മുന്‍പ് സ്വാസിലന്‍ഡ് എന്നറിയപ്പെട്ടിരുന്ന എസ്വാറ്റിനി എന്ന രാജ്യത്തെ രാജാവാണ് കിങ് എംസ്വാറ്റി മൂന്നാമന്‍ എന്ന ആ വ്യക്തി.
ആഫ്രിക്കയിലെ അവശേഷിക്കുന്ന അവസാനത്തെ സമ്പൂർണ്ണ രാജവാഴ്ചയാണ് അദ്ദേഹം. 2025 ജൂലൈ 10 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി വിമാനത്താവളത്തിൽ അദ്ദേഹം നാടകീയമായി എത്തിച്ചേർന്നത് ഇന്റർനെറ്റിനെ വല്ലാതെ ആണ് ആകർഷിച്ചത്. വളരെ പെട്ടെന്നാണ് ആ വീഡിയോ വൈറലായി മാറിയത്. പരമ്പരാഗത വസ്ത്രം ധരിച്ച് ഒരു സ്വകാര്യ ജെറ്റിൽ നിന്ന് രാജാവ് ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. മനോഹരമായി വസ്ത്രം ധരിച്ച ഒരു കൂട്ടം സ്ത്രീകൾ അദ്ദേഹത്തെ പിന്തുടരുന്നു. 15 ഭാര്യമാരും 30 കുട്ടികളും നൂറോളം ജീവനക്കാരും ആയിരുന്നു അത്.
വന്‍തോതില്‍ ആളുകള്‍ എത്തിയതോടെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് മൂന്ന് ടെര്‍മിനലുകള്‍ താത്കാലികമായി അടച്ചിടേണ്ടിയും വന്നു. സാമ്പത്തിക കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടായിരുന്നു രാജാവിന്റെ യുഎഇ സന്ദര്‍ശനമെങ്കിലും രാജാവിന്റെ രാജകീയ ജീവിതമാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
വൈറൽ വീഡിയോകളിൽ, രാജാവ് എംസ്വതി പരമ്പരാഗത പുള്ളിപ്പുലി പ്രിന്റ് വസ്ത്രം ധരിച്ചിരിക്കുന്നതും, ഭാര്യമാർ ഊർജ്ജസ്വലവും വർണ്ണാഭമായതുമായ ആഫ്രിക്കൻ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതും കാണാം. അദ്ദേഹത്തിന്റെ 100 അംഗ സംഘവും രാജകീയ ലഗേജുകളും ലോജിസ്റ്റിക്സും കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു.
എംസ്വാറ്റി മൂന്നാമന്റെ പിതാവിന് 70 ഭാര്യമാരാണുണ്ടായിരുന്നത്. എന്നാല്‍ സ്വാസിലന്‍ഡിന്റെ മുന്‍ രാജാവുമായിരുന്ന എംസ്വാറ്റിയുടെ പിതാവിന് 125 ഭാര്യമാരുണ്ടായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 210 കുട്ടികളും ആയിരം പേരക്കുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. എംസ്വാറ്റി മൂന്നാമന് 30 ഭാര്യമാരാണുള്ളത്. എന്നാല്‍ അബുദാബി വിമാനത്താവളത്തിലെത്തിയത് 15 ഭാര്യമാര്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍. 35 കുട്ടികളും ഇദ്ദേഹത്തിനുണ്ട്. 1986 മുതല്‍ എസ്വാറ്റിനി ഭരിക്കുന്ന രാജാവാണ് എംസ്വാറ്റി മൂന്നാമന്‍.
എല്ലാ വർഷവും, പരമ്പരാഗത ‘റീഡ് ഡാൻസ്’ ചടങ്ങിൽ അദ്ദേഹം ഒരു പുതിയ വധുവിനെ തിരഞ്ഞെടുക്കുന്നു, ഈ ചടങ്ങ് ആകർഷകവും വിമർശനവും ഒരുപോലെ ആകർഷിച്ചിട്ടുണ്ട്. രാജാവ് ആഡംബരത്തോടെ ജീവിക്കുമ്പോൾ, ഈശ്വതിനിയിലെ ജനസംഖ്യയുടെ ഏകദേശം 60% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

