എയർഇന്ത്യ വിമാനത്തിൽ രണ്ട് മണിക്കൂർ ദുർഗന്ധം സഹിച്ച് യാത്രക്കാർ; കാരണം അറിഞ്ഞാൽ മൂക്കത്ത് വിരൽവെക്കും!

air_india

ദില്ലിയിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന എയർഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിമാനത്തിനുള്ളിൽ രണ്ടുമണിക്കൂറോളം കടുത്ത ദുർഗന്ധം സഹിച്ച യാത്രക്കാർക്ക് കഴിയേണ്ടിവന്നു. ഒടുവിൽ 200-ൽ അധികം വരുന്ന യാത്രക്കാരെ പുറത്തിറക്കുകയും പകരം മറ്റൊരു വിമാനം ഏർപ്പെടുത്തിയുമാണ് പ്രശ്നം പരിഹരിച്ചത്.

തകരാർ എന്തെന്ന് അറിയേണ്ടേ. വിമാനത്തിന്‍റെ ക്യാബിനിലെ എയർകണ്ടീഷൻ തകരാറിലായിരുന്നു. ഇതായിരുന്നു ദുർഗന്ധത്തിന് കാരണമായത്. ദില്ലിയിൽനിന്ന് സിംഗപ്പൂരിലേക്ക് സെപ്റ്റംബർ പത്തിന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തകരാർ കാരണം വൈകിയത്. ഇക്കാര്യം വ്യക്തമാക്കുന്ന പത്രകുറിപ്പ് പിന്നീട് എയർഇന്ത്യ പുറത്തിറക്കി.

Also Read- മദ്യപിച്ച് കളിപ്പാട്ട കാർ ഓടിച്ചു; കനേഡിയൻ പൗരന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

അതേസമയം വിമാനം വൈകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാരെ നിരന്തരം അറിയിച്ചിരുന്നായി എയർഇന്ത്യ വക്താവ് അറിയിച്ചു. കൂടാതെ, ദില്ലി വിമാനത്താവളത്തിലെ എയർഇന്ത്യ ജീവനക്കാർ യാത്രക്കാർക്ക് ലഘുഭക്ഷണവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകിയതായും അവർ പറഞ്ഞു.

എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവന

“സെപ്റ്റംബർ 10-ന് ദില്ലിയിൽ നിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന AI2380 വിമാനം, പുറപ്പെടുന്നതിന് മുൻപ് ക്യാബിനിലെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാർ കാരണം വൈകി. വിമാനം വൈകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാരെ കൃത്യമായി അറിയിച്ചിരുന്നു. ദില്ലിയിലെ ഞങ്ങളുടെ ഗ്രൗണ്ട് സഹപ്രവർത്തകർ യാത്രക്കാർക്ക് ലഘുഭക്ഷണവും ഭക്ഷണവും നൽകുന്നത് ഉൾപ്പെടെ എല്ലാ സഹായവും ലഭ്യമാക്കി. ഒടുവിൽ വിമാനം മാറ്റി, ഇന്ത്യൻ സമയം പുലർച്ചെ 05:36-ന് യാത്ര പുറപ്പെട്ടു,” എന്ന് വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News