
ഇസ്‌ലാമാബാദ്: അറസ്റ്റിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ ശേഷം ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി പാകിസ്ഥാൻ ഇൻ്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി.
മാധ്യമപ്രവർത്തകയായ അബ്സ കോമന് നേർക്ക് നോക്കി കണ്ണിറുക്കിയ ഡയറക്‌ടറുടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. നിരവധി വിമർശനങ്ങളാണ് വീഡിയോ ഏറ്റു വാങ്ങുന്നത്. പാക് സർക്കാരിന്റെ ആരോപണങ്ങളെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. ദേശീയ സുരക്ഷക്ക് ഭീഷണി, രാജ്യദ്രോഹി, ഇന്ത്യയുടെ കളിപ്പാവ തുടങ്ങിയ സൈന്യവും സർക്കാരും ഇമ്രാൻ ഖാനെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നോ അതോ ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം.
ALSO READ : യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി വീഡിയോ
ഇതിന് മറുപടിയായി ചൗധരി, “നാലാമതൊരു കാര്യം കൂടി ചേർക്കുക: അദ്ദേഹം ഒരു ‘സെഹ്‌നി മരീസ്’ (മാനസിക രോഗി) കൂടിയാണ്” എന്ന് പറയുകയും തുടർന്ന് ചിരിച്ചുകൊണ്ട് മാധ്യമപ്രവർത്തകയ്ക്ക് നേരെ കണ്ണിറുക്കുകയും ചെയ്യുകയുമായിരുന്നു. ഇത് നടക്കുന്നത് കാമറയ്ക്കു മുന്നിലാണ് . പാകിസ്ഥാനിൽ ജനാധിപത്യം അവസാനിച്ചു. പ്രധാനമന്ത്രി ഒരു കളിപ്പാവയാണ് എന്നാണ് ഒരാൾ ട്വിറ്ററിൽ ഇതിനോട് പ്രതികരിച്ചത്, രാജ്യത്തിന്റെ മീം മെറ്റീരിയൽ എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ എഴുതിയത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

